കൊല്ലം : കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഏരൂർ വിളക്കുപാറ ചാഴിക്കുളം നിരപ്പിൽ റെജി വിലാസത്തിൽ റെജി (56) ഭാര്യ പ്രശോഭ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെജിയെ തൂങ്ങി മരിച്ച നിലയിലും പ്രശോഭായെ രക്തം വാർന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.