
കൊച്ചി: അങ്കമാലി പുളിയനത്ത് വീട്ടിനുള്ളിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തുന്നത്. ഇവരുടെ പതിനൊന്നും നാലും വയസ്സുള്ള മക്കളെ പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ എളവൂർ പുളിയനം വെളിയത്ത് വീട്ടിൽ സനൽ (42), ഭാര്യ സുമി (35) എന്നിവരെയാണ് മരിച്ചനിലയിൽ. കുടുംബ വഴക്കിനെ തുടർന്ന് സനൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സുമി പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തി അല്ലെങ്കിൽ സനൽ വീടിനു തീ കൊളുത്തിയശേഷം തൂങ്ങിമരിച്ചു എന്നീ സാധ്യതകളാണ് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കുറിപ്പ് കണ്ടെത്തി.