പത്തനംതിട്ട : റാന്നി മുക്കാലുമണ്ണിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്. (Couple found dead inside house)
മരിച്ചത് സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ്. അസുഖബാധിതനായ സക്കറിയ മരിക്കുകയും, ഈ മനോവിഷമത്തിൽ അന്നമ്മ തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പോലീസ് കരുതുന്നത്.
മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കമുണ്ട്. ഫോറൻസിക് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. ദുരൂഹമായത് ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.