കോട്ടയം : ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി ആണെന്നാണ് വിവരം. വിഷ്ണു എസ്.നായർ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രശ്മി സുകുമാരൻ (35) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. (Couple found dead in Kottayam)
ഇന്നലെ രാവിലെയും കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. വിഷ്ണുവിനെ ഇവർ മർദിച്ചെന്നും, ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബം പറയുന്നു. കോവിഡിന് ശേഷം വിഷ്ണുവിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.
വാടകവീട്ടിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഇരുവരുടെയും കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ഇവർ പരസ്പരം ആലിംഗനം ചെയ്ത രീതിയിലാണ്. ശരീരത്തിൽ സിറിഞ്ച് കുത്തിവച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കരാർ ജോലികൾ ചെയ്യുന്ന ആളാണ് വിഷ്ണു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.