കോട്ടയം : ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ്. വാടകവീട്ടിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. (Couple found dead in Kottayam)
ഇരുവരുടെയും കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ഇവർ പരസ്പരം ആലിംഗനം ചെയ്ത രീതിയിലാണ്. ശരീരത്തിൽ സിറിഞ്ച് കുത്തിവച്ച നിലയിൽ കണ്ടെത്തി.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. കരാർ ജോലികൾ ചെയ്യുന്ന ആളാണ് വിഷ്ണു. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിന് തുടർന്ന് വീട്ടുടമ വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.