കൊല്ലത്ത് ദമ്പതികളെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി |crime

ഭർത്താവ് ഷെഫീഖും ഭാര്യ ശ്രീതുവും തമ്മില്‍ കുടുംബം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
crime
Published on

കൊല്ലം : കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഭർത്താവ് ഷെഫീഖും ഭാര്യ ശ്രീതുവും തമ്മില്‍ കുടുംബം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

ചെമ്പനരുവിയിലെ വീട്ടില്‍ വൈകിട്ടായിരുന്നു സംഭവം നടന്നത്. വിവരമറിഞ്ഞ് പൊലീസ് വീട്ടില്‍ എത്തുമ്പോള്‍ മുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ശ്രീതുവിനെയും ഭര്‍ത്താവ് ഷെഫീഖിനെയും കണ്ടെത്തിയത്. ഉടന്‍ പൊലീസ് ജീപ്പില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫെഫീഖ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഷെഫീഖിനും പൊള്ളലേറ്റെന്നാണ് കരുതുന്നത്.

ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. അടുത്തിടെ മൂന്ന് മാസം ഷെഫീഖും ശ്രീതുവും പിണങ്ങി കഴിഞ്ഞിരുന്നു. പൊള്ളലേറ്റതില്‍ അച്ചന്‍കോവില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com