കൊച്ചി : പത്തനംതിട്ടക്കാരനായ ജോബ്‌സൺ ജോയും ഭാര്യ ആര്യമോളും തായ്‌ലൻഡിൽ നിന്നും നെടുമ്പാശേരിയിൽ എത്തി. പക്ഷേ, ഒരു പ്രശ്നം ഉണ്ടായി. അവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. (Couple detained by customs)
കാരണം സിംപിൾ, തായ്‌ലൻഡിൽ നിന്നും ഇവർ അനധികൃതമായി കടത്തിയത് 6 വന്യജീവികളെയാണ്. ലഗേജിൽ ഉണ്ടായിരുന്നത് മക്കാവു തത്ത, മൂന്നു മര്‍മോ കുരങ്ങുകള്‍, രണ്ട് ടാമറിന്‍ കുരങ്ങുകള്‍ എന്നിവയാണ്.
വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലയുള്ള ജീവികളാണിവ. പ്രതികളെയും വന്യജീവികളെയും വൻമവകുപ്പിന് കൈമാറി.