കോഴിക്കോട് : അമിത വേഗതയെ ചോദ്യം ചെയ്ത യുവ ദമ്പതികളെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി. ഇതിനെ അടിസ്ഥാനമാക്കി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. എരഞ്ഞിപ്പാലത്താണ് സംഭവം. (Couple beaten by Private bus employees)
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു ഇത്. ബിൽസാജ് എന്ന കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന ബസിലാണ് സംഭവം. ഷേർളിയുടെ പരാതിയിൽ ആണ് നടപടി ഉണ്ടായത്.