വന്യമൃഗങ്ങളെ കടത്തി; നെടുമ്പാശ്ശേരിയില്‍ ദമ്പതിമാര്‍ പിടിയില്‍ |animal trafficking

പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് പിടിയിലായത്.
animal trafficking
Published on

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി മൃ​ഗ​ങ്ങ​ളെ​ക്ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ബാ​ങ്കോ​ക്കി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് കസ്റ്റംസിന്റെ പിടിയിലായത്.

മാര്‍മൊസെറ്റ് കുരങ്ങുകളും മക്കാവു തത്തയുമടക്കം ഇന്ത്യയില്‍ നിരോധിച്ച ആറ്‌ മൃഗങ്ങളാണ് ഇവരുടെ ലഗേജില്‍ ഉണ്ടായിരുന്നത്. ഇവയെ ആര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തുടരന്വേഷണത്തിനായി ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മൊസെറ്റ് കുരങ്ങുകള്‍ക്ക് വില ഏതാണ്ട് മൂന്ന് ലക്ഷത്തിലധികമാണ്.

Related Stories

No stories found.
Times Kerala
timeskerala.com