
കോഴിക്കോട്: സമ്മർദം താങ്ങാൻ കഴിയാതെ ഫേസ്ബുക്ക് ഉപേക്ഷിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി. കുറച്ചുനാളത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്നും തന്നെ ആരും ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും അവർ അഭ്യർഥിച്ചു. എല്ലായിടത്തുനിന്നും അവഗണന ഉണ്ടാകുന്നുവെന്നും നടി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
ബംഗാളി നടി നൽകിയ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കൊച്ചി നോർത്ത് പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരമാണ് നടി സിറ്റി പോലീസ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.