
തിരുവനന്തപുരം : കേരളത്തിലെ കുട്ടികൾക്കിടയിൽ ചുമ മരുന്ന് ഉപയോഗം സംബന്ധിച്ച് വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് കൈമാറി. ഇത് സംബന്ധിച്ച് പഠിക്കാനായി നിയമിച്ച മൂന്നംഗ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് നൽകിയത്. (Cough Syrup usage in Kerala)
ഇതിലുള്ളത് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മാർഗ്ഗരേഖ പുറത്തിറക്കും.
കഫ് സിറപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ച് കേരളം കർഷാന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇ മരുന്ന് നൽകാൻ പാടില്ല.