
പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനക്കയച്ച കള്ളിന്റെ സാമ്പിളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. കാക്കനാട് ലാബിൽ നിന്ന് ലഭിച്ച റിപ്പോർട്ടിലാണ് ചുമ മരുന്നിലെ ബനാട്രിൽ എന്ന രാസപദാർഥം കള്ളിൽ കണ്ടെത്തിയ വിവരമുള്ളത്. വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള പദാർഥമാണിത്. സംഭവത്തിൽ ലൈസൻസിക്കും രണ്ട് വിതരണക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.