
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തി(laptop). ലാപ്ടോപ്പ് വിതരണത്തിൽ അഴിമതി ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തുന്നത്. ഉദ്യോഗസ്ഥർക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ട് ഡെസ്ക്ടോപ്പ് വിതരണം ചെയ്തു, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തതിൽ വലിയ ക്രമക്കേട് വിജിലെൻസ് കണ്ടെത്തി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്.
പ്രതിഷേധക്കാർ ബാരികേഡറുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പ്രദേശത്ത് പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പോലീസ് പ്രവർത്തകർക്ക് നേരെ 5 തവണയിൽ കൂടുതൽ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.