കണ്ണൂർ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. ഈ മാസം 26നകം വിജിലൻസ് വിശദീകരണം നൽകണം എന്നാണ് കോടതിയുടെ നിർദേശം.
ദിവ്യക്കെതിരായ ബിനാമി ഇടപാടിലും അഴിമതിയിലും അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് നല്‍കിയ പരാതി അട്ടിമറിക്കപ്പെട്ടതായി ആരോപിച്ചാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ, ഉന്നത ഇടപെടലില്‍ ആറു മാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.