സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തീക അസമത്വം സൃഷ്ടിക്കുന്നു: സത്യൻ മൊകേരി

Sathyan Mokeri
Published on

ദമ്മാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം, രാജ്യത്ത് വൻതോതിൽ സാമ്പത്തീക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സി പി ഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. നവയുഗം സാംസ്‌കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമ്മാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനത്തോളം മാത്രം വരുന്ന കോർപറേറ്റ്കൾ ആണ്. കോർപറേറ്റ്കൾക്ക് വേണ്ടി രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ പത്രമുത്തശ്ശിമാരേ പോലും വിലക്കെടുത്ത് വാർത്തകൾ തങ്ങൾക്കു അനുകൂലമാക്കുകയാണ് കോർപറേറ്റ്കൾ ചെയ്യുന്നത്. ഭക്ഷ്യ മേഖലയിലടക്കം കടന്നുവരുന്ന മൾട്ടിനാഷണൽ കമ്പനികളുടെ വരവ് കർഷകരുടെ ജീവിതം ദുരിതപൂര്ണമാക്കുന്നു. രാജ്യത്ത് മതപരമായ ചേരിതിരിവ് കൂടിവരുന്നു. സംഘപരിവാർ-കോർപ്പറേറ്റ് സഖ്യത്തിന്റെ താത്പര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ അണിനിരത്തി എതിർത്തു തോൽപ്പിക്കേണ്ടത് മതേതര ജനകീയ സംഘടനകളുടെ ഉത്തരവാദിത്വം ആണ് എന്ന് സത്യൻ മൊകേരി അഭിപ്രായപ്പെട്ടു.

അതോടൊപ്പം കഴിഞ്ഞ പത്തുവർഷം കൊണ്ട് 43000 കോടി രൂപയിലധികം ക്ഷേമപെൻഷനുകൾ ആയി നൽകുകയും, പ്രവാസികളുടെ ഉന്നമനത്തിനു ഉൾപ്പെടെ സമഗ്ര മേഖലയിലും പുരോഗമനപരമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്ത കേരളത്തിലെ ഇടതു സർക്കാരിനെ പിന്തുണയ്‌ക്കേണ്ടത് പ്രവാസികളുടെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജമാൽ വില്യാപ്പിള്ളി, പ്രിജി കൊല്ലം, ലത്തിഫ് മൈനാഗപ്പിള്ളി എന്നിവരടങ്ങിയ പ്രസീഡിയം അധ്യക്ഷത വഹിച്ച കേന്ദ്ര സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷധികാരി ഷാജി മതിലകം നവയുഗം ക്യാമ്പായിനുകൾ വിശദീകരിച്ചു.

ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും, ബിജു വർക്കി അനുശോചന പ്രേമേയവും അവതരിപ്പിച്ചു. നവയുഗം കലാവേദി ഗായകസംഘം നവയുഗം അവതരണഗാനം ആലപിച്ചു.

അരുൺ ചാത്തന്നൂർ കൺവീനറും, ജോസ് കടമ്പനാട്, ഹുസൈൻ നിലമേൽ എന്നിവർ അംഗങ്ങൾ ആയ പ്രമേയ കമ്മിറ്റിയും, മഞ്ജു അശോക് കൺവീനറും, മീനു അരുൺ, അഞ്ജുന ഫെബിൻ, സുദീഷ് കുമാർ എന്നിവർ അംഗങ്ങൾ ആയ മിനുട്സ് കമ്മിറ്റിയും, സജീഷ് പാട്ടാഴി കൺവീനറും, നന്ദകുമാർ, മുരളി പാലേരി എന്നിവർ അംഗങ്ങൾ ആയ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിച്ചു.

പൊതുചർച്ചയിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു സജി അച്യുതൻ, ശ്രീകുമാർ വെള്ളല്ലൂർ, മനോജ് , ഹുസൈൻ നിലമേൽ, മുരളി പാലേരി, എബിൻ ബേബി, റബീഷ്, ഹാനി ജമാൽ, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. വിവിധ പ്രവാസി വിഷയങ്ങളിൽ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിയ്ക്കപ്പെട്ടു.

സാജൻ കണിയാപുരം, ദാസൻ രാഘവൻ, ഷിബു കുമാർ, ശരണ്യ ഷിബു എന്നിവരുൾപ്പെട്ട സ്റ്റീയറിങ് കമ്മിറ്റി സമ്മേളന നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ ഗോപകുമാർ സ്വാഗതവും, കൺവീനർ ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.

നാല്പത്തിഅഞ്ചു അംഗങ്ങൾ അടങ്ങുന്ന പുതിയ കേന്ദ്രകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com