
കണ്ണൂർ: സൗമ്യാ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അന്വേഷണസംഘം സഹതടവുകാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും(Govindachamy). സഹതടവുകാരിൽ നിന്നും എന്തെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏതുവിധേനയുള്ള സഹായമാണ് പ്രതി കൈപ്പറ്റിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.
മാത്രമല്ല; ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്നും വിവരമുണ്ട്. സംഭവത്തിൽ കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരിൽ നിന്ന് അന്വേഷണ സംഘം വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴി രേഖപെടുത്തിയത്.