നെഹ്‌റു ട്രോഫി മത്സര ജേതാവിനെ ചൊല്ലി തര്‍ക്കം; 100 പേര്‍ക്കെതിരെ കേസെടുത്തു

നെഹ്‌റു ട്രോഫി മത്സര ജേതാവിനെ ചൊല്ലി തര്‍ക്കം; 100 പേര്‍ക്കെതിരെ കേസെടുത്തു
Published on

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി വിജയിയെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ പൊലീസ് കേസെടുത്തു. നൂറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനം സ്വന്തമാക്കിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പെടെ നൂറുപേര്‍ക്കെതിരെയാണ് കേസ്. നെഹ്‌റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്.

ഫലപ്രഖ്യാപനത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച് വീയപുരം ചുണ്ടന്‍ ഭാരവാഹികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഫലപ്രഖ്യാപത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി വീയപുരത്തിന് വേണ്ടി തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് ക്യാപ്റ്റന്‍ മാത്യൂ പൗവ്വത്തില്‍ രംഗത്തെത്തി.

Related Stories

No stories found.
Times Kerala
timeskerala.com