Hijab : ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് തർക്കം : സ്‌കൂൾ അടച്ചിട്ട് അധികൃതർ

സംരക്ഷണം ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു
Hijab : ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് തർക്കം : സ്‌കൂൾ അടച്ചിട്ട് അധികൃതർ
Published on

കൊച്ചി : ഹിജാബിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് എറണാകുളത്ത് സ്‌കൂൾ അടച്ചിട്ടു. സംഭവം ഉണ്ടായത് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലാണ്. (Controversy over hijab in Ernakulam school )

സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തനിക്ക് ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ, സ്‌കൂൾ മാനേജ്‌മെന്റ് ഇത് അംഗീകരിച്ചില്ല. പിന്നാലെ സ്‌കൂൾ അടച്ചിട്ടു. പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് വിശദീകരണം.

സംരക്ഷണം ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ, അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാവ് പ്രതികരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com