കൊല്ലം : അന്തരിച്ച മുൻ മന്ത്രിയും കെ പി സി സി മുൻ പ്രസിഡൻറും ആയിരുന്ന സി പി പത്മരാജൻ്റെ മരണാന്തര ചടങ്ങിൽ പൂർണ്ണ ഔദ്യോഗിക ബഹുമതി നൽകാത്ത സംഭവത്തിൽ വിവാദം. (Controversy over CV Padmarajan's funeral )
പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി ഉണ്ടായില്ല. ഇതേച്ചൊല്ലിയാണ് വിവാദം പുകയുന്നത്. എന്നാൽ, ആചാരവെടി നൽകാത്തത് മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനാലാണ് എന്നാണ് പൊതു ഭരണ വകുപ്പ് നൽകുന്ന വിശദീകരണം.
സി വി പത്മരാജനോട് അനീതി കാണിച്ചെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.