കോഴിക്കോട് : വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കൊടുവളളി നഗരസഭയിലെ 24-ാം വാര്‍ഡില്‍ നിന്നാണ് ഫൈസല്‍ ജനവിധി തേടുക.
കഴിഞ്ഞ തവണ കൊടുവളളി ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നായിരുന്നു ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുത്തിരുന്നെങ്കിലും സിപിഐഎം സംസ്ഥാന നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഫൈസല്‍ മത്സരിച്ചു.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍.