
പീച്ചി : പീച്ചിയിൽ ഡാമിൽ വീണ് കരാർ ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അനു (41)ആണ് മരണപ്പെട്ടത്. ഡാമിലെ പൈപ്പിന്റെ വാൽവുകൾ പരിശോധിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ടീംസ്ഥലത്തെത്തി തെരച്ചിൽ നടത്തി. ബുധൻ വൈകിട്ട് 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.