
ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾക്ക് പുതിയ പണി. സ്ക്രാച് ആൻഡ് വിൻ കാർഡിലൂടെയാണ് ഇത്തവണ ഏഴിന്റെ പണി കിട്ടിയത്. കാർഡുകൾ സ്ക്രാച്ച് ചെയ്ത പലർക്കും പലതരം പണികൾ ലഭിച്ചതിൻ്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.
നെവിൻ, അനുമോൾ തുടങ്ങിയവർക്കൊക്കെ പണി കിട്ടിയിട്ടുണ്ട്. ആദിലയെയാണ് പ്രൊമോയിൽ ആദ്യം കാണിക്കുന്നത്. സ്ക്രാച്ച് ചെയ്ത കാർഡിൽ ‘Burn Card’ എന്ന് എഴുതിയിരിക്കുകയാണെന്ന് ആദില പറയുന്നു. അക്ബർ സ്ക്രാച്ച് ചെയ്യുന്ന കാർഡിൽ രണ്ട് പോയിൻ്റുകൾ. ലക്ഷ്മിയ്ക്കും രണ്ട് പോയിൻ്റ് ലഭിച്ചു. സാബുമാനും നെവിനും ഒരു പോയിൻ്റ് വീതം. അനീഷ്, ആര്യൻ, ഷാനവാസ്, അനുമോൾ എന്നിവർക്കൊക്കെ പണി കിട്ടുന്നുണ്ട്. ഈ പണികൾ അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെ ചെയ്യണമെന്ന നിർദ്ദേശമാണ് ബിഗ് ബോസ് നൽകുന്നത്.
ഇത്തവണ വീക്ക്ലി ടാസ്കുകളായി മത്സരാർത്ഥികൾക്ക് ലഭിച്ചത് പറക്കും തളിക, പാവ ടാസ്കുകളാണ്. ഈ ആഴ്ച ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ചില പ്രത്യേക പ്രിവിലേജുകൾ ഉണ്ടായിരിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. രണ്ട് ദിവസത്തെ ടാസ്ക് അവസാനിക്കുമ്പോൾ ആര്യനാണ് ഒന്നാം സ്ഥാനത്ത്.
ടാസ്കിൽ അക്ബർ നേടിയ പാവകൾ ആദില മോഷ്ടിച്ചിരുന്നു. തൻ്റെ പാവ മോഷണം പോയെന്ന കാരണത്തിൽ അക്ബർ കരയുകയും ചെയ്തു. നെവിനും ആരോ നേടിയ പാവകൾ മോഷ്ടിച്ചു. തുടർന്ന് തൻ്റെ കയ്യിൽ ബാക്കിയുണ്ടായിരുന്ന പാവകൾ അക്ബർ ആര്യന് നൽകുകയായിരുന്നു. ഷാനവാസ് പാവ ടാസ്കിൽ പാവകളൊന്നും എടുത്തില്ല. സാബുമാൻ രണ്ട് പാവകളെടുത്തെങ്കിലും അതും ആരോ മോഷ്ടിച്ചു. ഇതോടെ രണ്ട് പേർക്കും പോയിൻ്റുകൾ ലഭിച്ചില്ല. ഈ വീക്ക്ലി ടാസ്കുകൾക്കിടയിലാണ് സ്ക്രാച്ച് കാർഡ് ഉപയോഗിച്ചുള്ള ബിഗ് ബോസിൻ്റെ ഏഴിന്റെ പണിയും മത്സരാർത്ഥികളെ തേടിയെത്തിയത്.