ബിഗ് ബോസ് വീടിനോടു വിട പറയാനൊരുങ്ങി മത്സരാര്‍ത്ഥികള്‍; സീസൺ കഴിയുമ്പോൾ വീടിന് എന്ത് സംഭവിക്കും? | Bigg Boss

ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ താൽക്കാലികമായി ഒരുക്കിയതാണ് ബിഗ് ബോസ് വീട്, ഫൈനലിന് ശേഷം പൊളിച്ചുനീക്കാനാണ് സാധ്യത.
Bigg Boss House
Published on

ബിഗ് ബോസ് സീസണ്‍ 7 സമാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പിണക്കങ്ങളുടെയും ഇണക്കങ്ങളുടെയും ഉദ്യേഗം നിറഞ്ഞ ടാസ്‌ക്കുകളുടെയും വലിയ നിമിഷങ്ങള്‍ സമ്മാനിച്ചത് ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ ബിഗ് ബോസ് വീടാണ്. ഫാന്‍ ഫൈറ്റുകള്‍ക്കും, ചര്‍ച്ചകള്‍ക്കും എല്ലാം കളമൊരുക്കിയത് ഈ താല്‍ക്കാലിക വീടായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പം പ്രേക്ഷകരും നെഞ്ചോട് ചേര്‍ത്തതാണ് ആ വലിയ വീട്. സീസൺ കഴിയുമ്പോൾ ഈ വീട് എന്ത് ചെയ്യുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം?

സാധാരണയായി സീസണുകള്‍ അവസാനിക്കുമ്പോൾ ബിഗ് ബോസ് സെറ്റ് പൊളിച്ചു നീക്കുന്നതാണ് പതിവ്. കഴിഞ്ഞ സീസണിലും വീട് പൊളിച്ചു നീക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത്തവണയും സെറ്റ് പൊളിച്ചുനീക്കാനാണ് സാധ്യത. മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഈ സെറ്റ് ഉപയോഗിക്കുമോയെന്ന് വ്യക്തമല്ല. ബിഗ് ബോസിനെ നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകര്‍ക്ക് ആ വീടിന്റെ ഓരോ മുക്കും മൂലയും പരിചിതമാണ്. കണ്‍ഫെഷന്‍ റൂമും, ലിവിങ് ഏരിയയും, കിച്ചണും, ബെഡ് റൂമുമൊക്കെ അവിടെ നേരിട്ട് ചെല്ലാത്തവര്‍ക്ക് പോലും അത്രമേല്‍ പ്രിയപ്പെട്ട ഇടങ്ങളാണ്‌.

മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വേറിട്ട ഭാവത്തിലാണ് ബിഗ് ബോസ് സെറ്റ് പടുത്തുയര്‍ത്തിയത്. പണിപ്പുരയും, ചരിഞ്ഞ ജയിലുമൊക്കെ ഈ സീസണിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഫിലിം സിറ്റിയില്‍ മറ്റ് ഷൂട്ടിങുകള്‍ നടക്കേണ്ടതിനാല്‍ സമയപരിധി കഴിയുമ്പോള്‍ ഈ സ്ഥലം ഒഴിഞ്ഞുകൊടുക്കണം. അതുകൊണ്ട് ഫൈനലിന് ശേഷം ഉടന്‍ തന്നെ സെറ്റ് പൊളിച്ചുനീക്കാനാണ് സാധ്യത. അടുത്ത സീസണ്‍ ആരംഭിക്കുമ്പോള്‍ പുതിയ ഭാവത്തില്‍, രൂപത്തില്‍ പുതിയ വീടുയരും. അതിനായി പ്രേക്ഷകരും കാത്തിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com