എറണാകുളം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം പിരിച്ചെടുത്ത തുക കാർഷിക പ്രോത്സാഹന ഫണ്ടിലേക്ക് മാറ്റിയില്ലെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി.
റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ, ധനവകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍, കാര്‍ഷിക ഉത്പാദന കമ്മിഷണര്‍ ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരാണ് കോടതിയലക്ഷ്യ നടപടി നേരിടുന്ന മറ്റ് ഉദ്യോഗസ്ഥർ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി. ഉടൻ മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശം.