ഓണ വിപണിയിൽ ചരിത്രമെഴുതി കൺസ്യൂമർ ഫെഡ് ; 187 കോടിയുടെ വില്‍പ്പന |consumer fed

കഴിഞ്ഞ വർഷത്തേക്കാൾ 62 കോടിയുടെ അധിക വിൽപ്പന.
consumer-fed
Published on

തിരുവനന്തപുരം : ഓണവിപണിയില്‍ ചരിത്രം സൃഷ്ടിച്ച വിൽപ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. ഈ ഓണക്കാലത്ത് 187 കോടിയുടെ റെക്കോഡ് വിൽപ്പനയാണ് കൺസ്യൂമർ ഫെഡ് നടത്തിത്‌.സംസ്ഥാനത്തെ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് നേട്ടം കൈവരിച്ചത്.

കഴിഞ്ഞ വർഷത്തേക്കാൾ 62 കോടിയുടെ അധിക വിൽപ്പന. സബ്‌സിഡി ഇനത്തിൽ 60 കോടിയും നോൺ സബ്‌സിഡി ഇനത്തിൽ 65 കോടിയുമുൾപ്പെടെ 125 കോടിയുടെ വിൽപ്പനയാണ് കഴിഞ്ഞ ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് നടത്തിയത്. കൺസ്യൂമർ ഫെഡിന്റെ എക്കാലത്തെയും ചരിത്ര വിൽപ്പനയാണ് ഇക്കുറി ഓണച്ചന്തകൾ വഴി നടത്തിയത്.

13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടുകൂടിയും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10മുതൽ 40 ശതമാനംവരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സർക്കാർ സബ്‌സിഡിയോടെയുള്ള 110 കോടിയുടെ 13 ഇനങ്ങളും 77 കോടിയുടെ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തയിലൂടെ വിറ്റത്. ജയ, കുറുവ, മട്ട അരികൾ കിലോയ്ക്ക് 33 രൂപയ്ക്കാണ് നൽകിയത്‌.

15 ലക്ഷം കുടുംബങ്ങളിലേക്ക് 9536.28 ടൺ അരിയാണ് ആശ്വാസ വിലയ്ക്ക് ലഭ്യമാക്കിയത്. 1139 ടൺ പഞ്ചസാര, 800 ടൺ ചെറുപയർ, 875 ടൺ ഉഴുന്ന്, 822 ടൺ കടല, 593 ടൺ വൻപയർ, 748 ടൺ തുവരപ്പരിപ്പ്, 604 ടൺ മുളക്‌, 357 ടൺ മല്ലി, 11 ലക്ഷം ലിറ്റർ വെളിച്ചെണ്ണ എന്നിവയും ഓണച്ചന്തകളിലൂടെ സബ്‌സിഡി നിരക്കിൽ നൽകി. ലിറ്ററിന് 339 രൂപ നിരക്കിലാണ് വെളിച്ചെണ്ണ നൽകിയത്‌.

Related Stories

No stories found.
Times Kerala
timeskerala.com