കോട്ടയം : പൊൻകുന്നത്ത് വീടിന്റെ മതിൽ ഇടിഞ്ഞ് ദേഹത്തുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പൊൻകുന്നം ശാന്തിഗ്രാം മടുക്കോലിപ്പറമ്പിൽ അബ്ദുൽ നാസർ(53) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് പൊൻകുന്നം ചിറക്കടവ് റോഡിൽ ഒരുവീടിന്റെ മതിൽ നിർമിക്കുന്നതിനിടെയാണ് നിർമാണ തൊഴിലാളിയുടെ ദേഹത്തേക്ക് മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.