
പറക്കോട് ചിരണിക്കല്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്തും ജല അതോറിറ്റിയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഒക്ടോബര്‍ 15 നകം പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കി. അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ആര്‍ഡിഒ വിപിന്‍ കുമാര്‍, ജല അതോറിറ്റി, പിഡബ്ല്യൂഡി നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ ബാബുരാജ്, എബ്രഹാം വര്‍ഗീസ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.