
കൊച്ചി: അങ്കമാലിയിൽ മുതൽ കുണ്ടന്നൂ൪ വരെ 44.7 കിലോമീറ്റ൪ ദൈ൪ഘ്യത്തിൽ നി൪മിക്കുന്ന ദേശീയപാത 544 ന്റെ ഭൂമിയേറ്റെടുപ്പ് നടപടികൾക്ക് മുൻപായി ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി പി. രാജീവ്. ദേശീയപാതയുടെ അലൈ൯മെന്റ് പ്രകാരമുള്ള കല്ലിടൽ നടപടികൾക്ക് മുന്നോടിയായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും ദേശീയപാത കടന്നുപോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ അലൈ൯മെന്റിൽ വരുത്തുന്ന മാറ്റം പ്രായോഗികമല്ല. അണ്ട൪പാസുകൾ, എ൯ട്രി-എക്സിറ്റ് പോയിന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. ജനങ്ങൾക്ക് ഉപകാരപ്രദമായ തരത്തിൽ ആയിരിക്കും എക്സിറ്റ് പോയിന്റുകൾ. ഇത് എവിടെ വേണമെന്നത് സംബന്ധിച്ച് പ്രാദേശികമായി തീരുമാനിക്കും.