മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിയും; പ്രതിക്ക് 73 വർഷം കഠിന തടവ്

crime rape
Published on

പത്തനംതിട്ട: പെൺകുട്ടിയെ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 73 വർഷം കഠിനതടവും മൂന്നരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. റാന്നി പോലീസ് രജിസ്റ്റർചെയ്ത കേസിൽ , തോട്ടപ്പുഴശ്ശേരി കുറിയന്നൂർ ചുവട്ടുപാറ മുളക്കലോലിൽ സാജു എം.ജോയിയെ (39) ആണ് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.

2019 ജനുവരിയിൽ കുട്ടിക്ക് 12 വയസ്സാകും മുൻപായിരുന്നു പ്രതി ലൈംഗികമായി പീഡിപ്പിച്ച് തുടങ്ങിയത്. 2023 ഫെബ്രുവരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി കഴുത്തിനുപിടിച്ച് കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ പി.എസ്. വിനോദ് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.

Related Stories

No stories found.
Times Kerala
timeskerala.com