
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി നവംബർ 20 ലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നതായി ഇടത് സ്വതന്ത്രൻ ഡോ.പി.സരിൻ. എന്നാൽ വോട്ടെടുപ്പ് മാറ്റിയതിന് പിന്നിൽ ഗൂഢാലേചന ഉള്ളതായി സംശയിക്കുന്നു. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കൽപാത്തിയിൽ ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപിയിലെ അതൃപ്‌തി തനിക്ക് ഗുണമാകും. സന്ദീപ് വാര്യർ സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് നിലവിലെ അഭിപ്രായ പ്രകടനമെങ്കിൽ നല്ലതാണ്. സന്ദീപുമായി സിപിഐഎം ചർച്ച നടത്തി എന്ന വാർത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും സരിൻ പാലക്കാട് പ്രതികരിച്ചു.