പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ അമർഷം. ഷോർണൂർ ബ്ലോക്ക് സെക്രട്ടറി വിനോദ് കല്ലായി ആണ് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
വെയ് വെയ്, രാജിവെയ്. പത്തനംതിട്ടയിലേക്ക് തിരിച്ചു പോകാനും വിനോദ് കല്ലായി ഫേസ്ബുക്കിൽ കുറിച്ചു.
വിനോദ് കല്ലായി ഫേസ്ബുക്കിൽ കുറിപ്പ്.....
വെയ് വെയ് രാജി വെയ്…
പാലക്കാടിന് അഭിമാനമുണ്ട് ആരെയും എന്തോയ് എട്ടോ സുഖല്ല്യ..
നിങ്ങള് ഭക്ഷണം കഴിച്ചോന്ന്..
അല്ലെങ്കിൽ ഭക്ഷണം കഴിക്ക്….എന്നൊക്കെ
നീ പത്തനംതിട്ടയിൽ വന്നിട്ട് ഞങ്ങടെ സംസ്ക്കാരം നശിപ്പിച്ചു….
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ലൈഗിക അതിക്രമം, ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ളതിലാണ് കേസ്.
ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. തനിക്കെതിരെ എന്തെങ്കിലും തരത്തിൽ പരാതിയോ കേസോ ഉണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാൽ അതിനുള്ള ഉത്തരമാണഅ ഇപ്പോൾ ഉയരുന്ന പരാതികൾ. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.