പാലക്കാട് : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനമേ രാജി വച്ചൊഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കും ഷാഫി പറമ്പിൽ എം പിക്കുമെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം. ഇവർ പൂരപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെയാണ് എന്നാണ് വിമർശനം. (Congress workers against Shafi Parambil )
ഉപതെരഞ്ഞെടുപ്പ് സമയത്ത് വലിയ ഫണ്ട് എത്തിയിരുന്നുവെന്നും ഈ തുക എന്ത് ചെയ്തുവെന്നും ചോദ്യമുയർന്നു. എം എൽ എ ആയതിന് ശേഷം രാഹുൽ വാങ്ങിയ കാറിനെക്കുറിച്ചും ചിലർ സംശയമുന്നയിച്ചു.
സ്വഭാവദൂഷ്യം കൊണ്ട് കൂടിയാണ് ഇയാളുടെ സ്ഥാനാർത്ഥിത്വം എതിർത്തതെന്നും ഇവർ പറയുന്നുണ്ട്. സംഭവത്തിൽ പ്രതികരിക്കാൻ ഷാഫി പറമ്പിൽ എം പി തയ്യാറായിട്ടില്ല. അദ്ദേഹം മാധ്യമപ്രവർത്തകരെ കാണാൻ കൂട്ടാക്കിയില്ല.