
കോഴിക്കോട് : കോൺഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. മരിച്ചത് രാജനാണ്. (Congress worker commits suicide in Kozhikode)
ഇയാളെ കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസ്സായിരുന്നു.
പാർട്ടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നും, കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യക്ക് കാരണമെന്നും നേതാക്കൾ പറഞ്ഞു.