തിരുവനന്തപുരം : ശബരിമല പ്രശ്നത്തിൽ ഇടഞ്ഞ എൻ എസ് എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിനായി എ ഐ സി സി നേതൃത്വം ഇടപെടും. ദേശീയ നേതാക്കൾ കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് വിവരം.(Congress to console NSS)
എൻ എസ് എസിനെ കൂടെ നിർത്തി നീങ്ങണം എന്നാണ് എ ഐ സി സി പറഞ്ഞത്. അതേസമയം, എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം ശക്തമായി തുടരുകയാണ്.
അദ്ദേഹം ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്.