കോഴിക്കോട് : സി പി എം വടകരയിൽ ഷാഫി പറമ്പിൽ എം പിയുടെ പരിപാടിയിൽ പ്രകോപനം സൃഷ്ടിച്ചാൽ അത് തീക്കളിയായി മാറുമെന്ന് കോൺഗ്രസ്. അതിശക്തമായ പ്രതിരോധം തീർക്കുമെന്നാണ് കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് പ്രവീൺ കുമാർ പറഞ്ഞത്.(Congress supports Shafi Parambil MP)
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സി പി എമ്മിൻ്റെ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാട് യുദ്ധക്കളമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.