വയനാട്: പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പുതിയ വഴി തിരിവ്(Jose Nelledam). പെരിക്കല്ലൂരില്‍ തോട്ടയും മദ്യവും പിടിച്ച സംഭവത്തിൽ തനിക്ക് തെറ്റ് പറ്റിയതായി ജോസ് നെല്ലേടത്ത് പറയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണെന്നും സമൂഹ മാധ്യമങ്ങളിൽ തന്നെ അഴിമതിക്കാരനായി ചിത്രീകരിച്ചതായും തന്നെയും തന്റെ കുടുംബത്തേയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പകർത്തിയ ദൃശ്യങ്ങളിൽ പറയുന്നു.
തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണെന്നും അതാണ് പൊലീസിന് കൈമാറിയതെന്നും വീഡിയോയിൽ അദ്ദേഹം സമ്മതിക്കുന്നുണ്ട്. ലഹരി മാഫിയയെക്കുറിച്ചുളള വിവരങ്ങൾ മുൻപും പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി.