കോഴിക്കോട്∙ കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായ സംവിധായകൻ വി.എം.വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. കല്ലായി ഡിവിഷനിൽനിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്.ഇതോടെ വി.എം.വിനുവിന് കോർപറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല.
വി എം വിനുവിന് വോട്ടില്ലാത്തത് അസാധാരണമായ സംഭവമാണെന്ന് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. വിനുവിന് വോട്ടർ ഐഡിയുണ്ട്. എന്നാൽ വോട്ടില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. വിനുവിന് വോട്ടില്ലാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷനാണ്. മറ്റ് സംസ്ഥാനങ്ങളെ വെല്ലുന്ന വോട്ടചോരിയാണ് കേരളത്തില്‍ നടക്കുന്നത്. നാളെ രാവിലെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
അതേ സമയം, നേരത്തെ തിരുവന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസിന്റെ വൈഷ്ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.