തിരുവനന്തപുരം : വളരെ പെട്ടെന്നുള്ള വളർച്ചയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻറേത്. സമൂഹ മാധ്യമങ്ങളിലെ എഴുത്തും ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ സാന്നിധ്യവും ആയിരുന്നു അദ്ദേഹം. അവിടെനിന്നാണ് അദ്ദേഹം പിടിച്ചുകയറി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എൽ എയും ആയത്. (Congress rejects demand for Rahul Mamkootathil to resign as MLA)
അതേസമയം രാഹുൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. അതിൻ്റെ ആവശ്യമില്ല എന്നാണ് വിലയിരുത്തൽ.
ആരോപണങ്ങൾ അന്വേഷിക്കാനായി സമിതിയെ നിയോഗിക്കും. യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷന് വേണ്ടിയുള്ള പിടിവലിയും നടക്കുന്നുണ്ട്.