തൃശൂർ : കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദം സംബന്ധിച്ച് നടത്തിയ 'വാനരർ' പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ്. അത് കണ്ണാടിയിൽ നോക്കിയുള്ള പരാമർശം ആണെന്നും, അതേ പദത്തിൽ മറുപടി പറയാൻ തങ്ങളുടെ സംസ്ക്കാരം അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു. (Congress reaction to Suresh Gopi's remarks)
തൃശൂർ ഡി സി സി അധ്യക്ഷൻ ജോസഫ് ടാജറ്റിൻറേതാണ് പ്രതികരണം. ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണമെന്നും, ജയിച്ചു മന്ത്രിയായാൽ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് അദ്ദേഹത്തിൻ്റെ വിചാരമെന്നും ജോസഫ് വിമർശിച്ചു.