
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന്റെ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. നാളെ കോട്ടയത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്‌റെ നീക്കം.കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നാളെ കോട്ടയത്തെത്തും. ആരോഗ്യമന്ത്രി രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്‌റെ പ്രധാന ആവശ്യം.
ഇന്ന് വൈകിട്ട് ബിന്ദുവിന്റെ മൃതദേഹവുമായി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ആംബുലന്‍സിന് മുന്നിലും ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.