Congress protest on Sabarimala gold case

Sabarimala : ശബരിമല സ്വർണ്ണപ്പാളി വിവാദം : ദേവസ്വം മന്ത്രിയുടെ രാജിയും CBI അന്വേഷണവും ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

ദേവസ്വം മന്ത്രിയും നിലവിലെ ബോർഡും രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് യു ഡി എഫ് ഉയർത്തുന്ന ആവശ്യം. വൈകുന്നേരം നാലിന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് വിശ്വാസ സംഗമം ഉദ്‌ഘാടനം ചെയ്യുന്നത്.
Published on

പത്തനംതിട്ട : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പട്ടുള്ള കോൺഗ്രസിൻ്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനിന്ന് തുടക്കം. വൈകുന്നേരം നാലിന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് വിശ്വാസ സംഗമം ഉദ്‌ഘാടനം ചെയ്യുന്നത്. (Congress protest on Sabarimala gold case)

ദേവസ്വം മന്ത്രിയും നിലവിലെ ബോർഡും രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് യു ഡി എഫ് ഉയർത്തുന്ന ആവശ്യം. വിവിധ സംഘടനകൾ ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും മാർച്ച് നടത്തും.

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഈ വിഷയം നിയമസഭയിലും ഏറെ പൊട്ടിത്തെറികൾ സൃഷ്‌ടിച്ചിരുന്നു.

Times Kerala
timeskerala.com