തിരുവനന്തപുരം : കോൺഗ്രസ് നേതാവ് എ കെ ആൻ്റണി വിളിച്ച വാർത്താസമ്മേളനത്തെച്ചൊല്ലി കോൺഗ്രസിൽ ചൂടേറിയ ചർച്ച. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങൾ സംബന്ധിച്ച് നിയമസഭയിലെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയും ഭരണപക്ഷവും നൽകിയ മറുപടിക്ക് പിന്നാലെയാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചത്. (AK Antony's press meet)
ഇത് നേട്ടമോ അതോ കോട്ടമോ എന്നാണ് കോൺഗ്രസിലെ ചർച്ച. സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിരോധം പോരാത്ത കൊണ്ടാണ് ആൻ്റണിക്ക് പ്രതിരോധവുമായി ഇറങ്ങേണ്ടി വന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്നാൽ, അദ്ദേഹത്തിൻ്റെ മറുപടി പാർട്ടിക്ക് വലിയ നേട്ടമെന്നാണ് മറുവിഭാഗം പറയുന്നത്.