'VM വിനുവിന് വോട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാമായിരുന്നു, മാപ്പ് പറയണം': CPM | Congress

വി.എം. വിനു ഒരു നിലപാടെടുത്ത് മുന്നോട്ട് വന്നാൽ സി.പി.എം. പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു
'VM വിനുവിന് വോട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാമായിരുന്നു, മാപ്പ് പറയണം': CPM | Congress
Published on

കോഴിക്കോട്: കോർപ്പറേഷനിലെ യു.ഡി.എഫ്. മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വി.എം. വിനുവിന് വോട്ടർപട്ടികയിൽ പേരില്ലെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ ആരോപിച്ചു.(Congress leadership knew VM Vinu did not have votes, should apologize, says CPM)

വി.എം. വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വി.എം. വിനുവിൻ്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്." കോൺഗ്രസ് നേതൃത്വം സാംസ്കാരിക കേരളത്തോട് മാപ്പ് പറയണമെന്ന് പി. മോഹനൻ ആവശ്യപ്പെട്ടു.

"ഇതിനെതിരെ വി.എം. വിനു ഒരു നിലപാടെടുത്ത് മുന്നോട്ട് വന്നാൽ സി.പി.എം. പിന്തുണ നൽകും," അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടില്ലാത്ത ഒരാളെ മേയർ സ്ഥാനാർത്ഥിയായി നിർത്തിയത് യു.ഡി.എഫിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com