തിരുവനന്തപുരം : തലസ്ഥാനത്തെ 2 പ്രധാന കോൺഗ്രസ് നേതാക്കൾ ഇനി സി പി എമ്മുമായി ചേർന്ന് പ്രവർത്തിക്കും. ഇക്കാര്യം അറിയിച്ചത് സി പി എം ജില്ലാ സെക്രട്ടറി വി ജോയ് ആണ്. (Congress leaders in Trivandrum leaves party)
പാർട്ടി വിട്ടത് വെള്ളനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മഹേഷ് എന്നിവരാണ്.
പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞത് പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടത് എന്നാണ്. പ്രവർത്തിക്കാൻ പോലും അവസരം നൽകുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.