തിരുവനന്തപുരം : കെ പി സി സിയുടെ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടി നേതാക്കൾ ഡൽഹിയിൽ എത്തി. ഇന്നും നാളെയുമായി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തും. (Congress leaders in Delhi )
ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചത്. നന്നായി പ്രവർത്തിച്ച നേതാക്കളുടെ സേവനം തുടർന്നും പ്രയോജനപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
നേതൃസമ്പന്നമായ പാർട്ടിയാണ് കോൺഗ്രസെന്നും പേരുകൾക്ക് ഒരു കുറവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.