'ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല': സുനിൽ കനഗോലു റിപ്പോർട്ടിലെ വാദം തിരുത്തി കോൺഗ്രസ് നേതാക്കൾ | Congress

140 മണ്ഡലങ്ങളിലെ വിജയസാധ്യത റിപ്പോർട്ട് അവതരിപ്പിച്ചു
'ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല': സുനിൽ കനഗോലു റിപ്പോർട്ടിലെ വാദം തിരുത്തി കോൺഗ്രസ് നേതാക്കൾ | Congress
Updated on

വയനാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ വിളിച്ചുചേർത്ത 'ലക്ഷ്യ 2026' നേതൃസംഗമത്തിൽ സുനിൽ കനഗോലുവിൻ്റെ റിപ്പോർട്ടിലെ വാദം തിരുത്തി കോൺഗ്രസ് നേതാക്കൾ. പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഗുണം ചെയ്തിട്ടില്ലെന്ന് കനഗോലു റിപ്പോർട്ടിൽ പറയുന്നു. എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകളിൽ ഇടിവുണ്ടായിട്ടില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.(Congress leaders correct the arguments in the Sunil Kanagolu report)

ക്രൈസ്തവ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി സമാഹരിക്കാൻ കഴിഞ്ഞില്ല. മുസ്ലിം വോട്ടുകൾ മാത്രമാണ് മുന്നണിക്ക് അനുകൂലമായത്. ഈഴവ വോട്ടുകൾ സിപിഎമ്മിനും നായർ വോട്ടുകൾ ബിജെപിക്കും അനുകൂലമായി പോയി. ഹൈന്ദവ വോട്ടുകൾ സമാഹരിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും അതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റമെന്നും നേതാക്കൾ പറയുന്നു. എല്ലാ വിഭാഗം ജനങ്ങളും സർക്കാരിനെതിരെ ചിന്തിക്കുന്നുണ്ടെന്നും വോട്ട് വിഹിതത്തിൽ വന്ന വർദ്ധനവ് ഇതിന് തെളിവാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

140 മണ്ഡലങ്ങളിലെയും വിജയസാധ്യതയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കനഗോലു അവതരിപ്പിച്ചു. യുഡിഎഫിന് 85 മുതൽ 90 വരെ സീറ്റുകളിൽ ഉറച്ച വിജയസാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടികയും അദ്ദേഹം കൈമാറി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനം ഒഴിവാക്കി വിജയസാധ്യത മാത്രം മാനദണ്ഡമാക്കണമെന്ന് കനഗോലു നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനും ക്യാമ്പിൽ തീരുമാനമായി.

Related Stories

No stories found.
Times Kerala
timeskerala.com