പുൽപ്പള്ളി : വയനാട് പുൽപ്പള്ളി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ച തങ്കച്ചനെ പിന്തുണച്ച് പുല്‍പ്പള്ളി സിപിഎം. കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരം തീര്‍ക്കാന്‍ നീചമായ പ്രവര്‍ത്തിയാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങിയ സംഘം ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം.
തങ്കച്ചനെ കേസില്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചാരായവും സ്‌ഫോടക വസ്തുക്കളും കാര്‍ പോര്‍ച്ചില്‍ കൊണ്ട് വെച്ച് കോണ്‍ഗ്രസ് നേതാക്കളായ മുഴുവന്‍ പ്രതികളും. മുള്ളൻകൊല്ലിയിലെ ക്രിമിനല്‍ സംഘമാണ് പ്രസാദിന് കൊട്ടേഷൻ കൊടുത്തത്. തോട്ടയും ഡിറ്റണേറ്ററും പ്രസാദിന് കൊടുത്തത് കോണ്‍ഗ്രസ് നേതാക്കളാണ്. നിരപരാധിയായ തങ്കച്ചൻ ജയിലില്‍ കിടന്നതിലെ പൊലീസ് വീഴ്ചയും അന്വേഷിക്കണമെന്നും പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം,വീട്ടിൽ നിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് തങ്കച്ചൻ ജയിൽ മോചിതനായത്. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
22ന് രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ് പ്രാദേശിക കോൺഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടിൽ പരിശോധന നടത്തിയത്. പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. ഉടൻതന്നെ പൊലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തു.