'ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണ്, കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണം': പുകഴ്ത്തി കോൺഗ്രസ് നേതാവ് | Congress

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
'ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണ്, കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണം': പുകഴ്ത്തി കോൺഗ്രസ് നേതാവ് | Congress
Published on

കൊല്ലം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പുകഴ്ത്തിക്കൊണ്ട് കോൺഗ്രസ് നേതാവിന്റെ പരസ്യമായ തിരഞ്ഞെടുപ്പ് ആഹ്വാനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ അസീസ് വേദിയിലിരുത്തി പ്രസംഗിച്ചു.(Congress leader praises Minister KB Ganesh Kumar)

വെട്ടിക്കവലയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ഈ സംഭവം. "ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണ്. കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണം." എന്ന് അബ്ദുൾ അസീസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

കോൺഗ്രസ് നേതാവിന്റെ ഈ പരസ്യ പ്രസ്താവന പ്രാദേശിക രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com