കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവായ പി പി തങ്കച്ചന് വിട നൽകാനൊരുങ്ങി നാട്. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ഇന്ന് 10 രാവിലെ മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലുള്ള വീട്ടിൽ എത്തിക്കും. (Congress leader PP Thankachan passes away )
രാവിലെ 11 മുതലാണ് വീട്ടിൽ പൊതുദർശനം നടക്കുന്നത്. മറ്റിടങ്ങളിലെ പൊതുദർശനം അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം തന്നെയാണ് ഒഴിവാക്കിയത്. അന്ത്യാഞ്ജലി അർപ്പിക്കാനായി പ്രധാന നേതാക്കൾ വീട്ടിലെത്തും.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിലാണ് സംസ്ക്കാരം നടക്കുന്നത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അന്ത്യം സംഭവിച്ചത്.