കൊച്ചി : എറണാകുളത്ത് കോൺഗ്രസ് നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കണ്‍വീനര്‍ പി വി ജെയിൻ എന്ന 48കാരനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (Congress leader commits suicide in Ernakulam)
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇതിന് പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ആണെന്നാണ് പോലീസ് പറയുന്നത്. ജെയിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം നോര്‍ത്തിലെ സെൻട്രൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ഓഫീസിലാണ്.
സ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.